9/12/2021
നല്ല സമരിയാകാരന്റെ കഥ നിങ്ങൾ വായിച്ചിട്ടുണ്ടോ. അപരന് സഹായത്തിന്റെ കൈതണ്ട നീട്ടുന്ന ഓരോരുത്തരും ഒരു നല്ല സമരിയാകാരനാണ്.ഇന്ന് അത്തരത്തിൽ ഒരു സഹായ സ്പർശം നൽകിയതിൽ MTTC അത്യധികം സന്തോഷിക്കുന്നു. ഇന്ന് 'സ്നേഹതീരം' സന്ദര്ശിക്കുകയായിരുന്നു എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടവരുടെയും ആരോരും ഇല്ലാത്തവരുടെയും ഒരു ആശ്രയകേന്ദ്രം.അവിടത്തെ ഓരോ നിമിഷവും ഏറ്റവും അനുഗ്രഹീതമായിരുന്നു.
ജിബി ടീച്ചറിന്റെ വാത്സല്യം നിറഞ്ഞ വാക്കുകൾ അവിടത്തെ അന്തേവാസികൾക്ക് നല്ലൊരു ഉണർവായിരുന്നു.ജോജു സാറും ഒട്ടും പിന്നിലല്ല ഓരോ തവണ പാടുമ്പോഴും അവരുടെ ഉത്സാഹം ഒന്ന് കാണണമായിരുന്നു. ഞങ്ങൾകിടയിൽ നിന്നും ഒത്തിരി പ്രകടനങ്ങൾ ഉണ്ടായിരുന്നു. അവിടുത്തെ അന്തേവാസികളും മോശമല്ല അവരുടെ കലാവാസന തീർത്തും ഞങ്ങൾ ആസ്വദിച്ചു. ഒടുവിൽ മധുരം പങ്കുവയ്ക്കുകയും ഞങ്ങളാൽ കഴിയുന്ന സഹായം കൈമാറുകയും ചെയ്തു. തിരികെ കോളേജിലേക്ക്. കഥകൾ തീരുന്നില്ല തുടരും..✌️